മഅദിന്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. 
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹമദുല്‍ കബീര്‍ അല്‍ ബുഖാരി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രൈനിംഗ് ഓര്‍ഗനൈസര്‍ പി.പി മുജീബ് റഹ്മാന്‍,  സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, അബ്ദുള്ള ഹാജി മേല്‍മുറി, മഅ്ദിന്‍ ഹജ്ജ്-ഉംറ ഡയറക്ടര്‍ പൂപ്പലം അഷ്‌റഫ് സഖാഫി, ബഷീര്‍ സഅദി വയനാട്, അസ്്‌ലം അഹ്‌സനി തലക്കടത്തൂര്‍, അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍, മഅദിന്‍ ഹെല്‍പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ജലീല്‍ എളങ്കൂര്‍, അനീര്‍ മോങ്ങം, സുലൈമാന്‍ അദനി എന്നിവര്‍ സംബന്ധിച്ചു. 
ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ സമര്‍പ്പിക്കല്‍, വെരിഫിക്കേഷന്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, മറ്റു സഹായങ്ങള്‍ എന്നീ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ 10 മുതല്‍ 4 വരെയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. 

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം മഅദിന്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഹാജിമാരുടെ കര്‍മ ശാസ്ത്ര സംശയനിവാരണത്തിനായി ഫിഖ്ഹ് ഡെസ്‌കും മഅദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കും. 
ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ്-ഉംറ ഉദ്ദേശിച്ചവര്‍ക്കായി എല്ലാ വര്‍ഷവും മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംസ്ഥാന തല ഹജ്ജ് ക്യാമ്പും സംഘടിപ്പിക്കാറുണ്ട്. വിവരങ്ങള്‍ക്ക് 
9633396001, 8089396001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}