പരപ്പനങ്ങാടി: വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി എസ്.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അർദ്ധരാത്രി രണ്ടു മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്‌ടാക്കളെ പിടികൂടിയത്.
നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു.
താനൂർ, ഓലപീടിക, ചെമ്മാട് ഭാഗങ്ങളിലെ നിരവധി വാഹനങ്ങളിലെ ബാറ്ററി അടക്കമുള്ള വസ്തുക്കൾ സംഘം മോഷണം നടത്തിയതായി പറയപ്പെടുന്നു.
ഇവരിൽ നിന്ന് മാരക എം.ഡി.എം അടക്കം പിടികൂടിയ സമയത്ത് ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതി റിമാൻഡ്‌ചെയ്തു
റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്