വേങ്ങര: വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചിലവ് കണ്ടെത്താൻ ഡി വൈ എഫ് ഐ വേങ്ങര മേഖലാ കമ്മിറ്റി വേങ്ങര ബസ്സ് സ്റ്റാന്റ് പരിസരത്ത് പായസ ചലഞ്ച് നടത്തി.
സബാഹ് കുണ്ടുപുഴക്കൽ, സി പി ഐ എം വേങ്ങര ഏരിയാ സെക്രട്ടറി കെ ടി അലവിക്കുട്ടി, എൽ സി സെക്രട്ടറി ശിവദാസന്‍ തുടങ്ങിയ നേതാക്കൾ സന്നിഹിതരായി.
ഡി വൈ എഫ് ഐ വേങ്ങര ബ്ലോക്ക് ജോ:സെക്രട്ടറി ഗിരീഷ് കുമാര്‍ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ വേങ്ങര മേഖലാ സെക്രട്ടറി സമദ് കുറുക്കൻ, പ്രസിഡന്റ് സനല്‍ കൂരിയാട്, ജലീൽ ചിനക്കൽ, അന്ജുശ, ഹാരിസ്, ബിനോയ്, സുധീപ്, അനുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പായസം ചലഞ്ചിലൂടെ ഡി വൈ എഫ് ഐ വയനാട്ടില്‍ നിര്‍മ്മിക്കുന്ന വീട് ഫണ്ട് സമാഹരണത്തിലേക്ക് 26400 രൂപ സ്വരൂപിക്കാന്‍ സാധിച്ചു എന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ അറിയിച്ചു.