വേങ്ങര: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
പഞ്ചായത്ത് മെമ്പർ ഉമ്മർ കോയ, വെറ്ററിനറി സർജൻ ഡോ. സനുദ് മുഹമ്മദ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തരുൺ കെ, ശ്രീമതി. തങ്കമ്മു, ക്ഷീര കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഒരു മാസകാലം നീണ്ടു നിൽക്കുന്ന കുത്തിവെയ്പ്പ് ക്യാംപെയ്ൻ സെപ്റ്റംബർ 13 നു അവസാനിക്കും.