ഊരകം: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഊരകം കൊടലിക്കുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും കലാ സാംസ്‌കാരിക സേവന ജീവകാരുണ്യ മേഖലകളിൽ ജനോപകാരപ്രദമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ഡിങ്കിസ്മി ക്ലബ് കൊടലിക്കുണ്ടിന്റെ നവീകരിച്ച ഓഫീസ് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സമീറ കരുമ്പൻ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ, റസാക്ക് മാസ്റ്റർ വി.കെ,
നാട്ടിലെ കാരണവർമാർ, കലാ സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് എം.കെ. ഗഫൂർ അധ്യക്ഷനായി.
ക്ലബ് ഭാരവാഹികളായ അഷ്‌റഫ്.കെ, ജുനൈദ്.പി, നൗഫൽ പി, അനീസ് പി, സുബൈർ കെ.കെ,ഹമീദ് കെ, ജാബിർ എം.കെ,മുഖ്‌താർ. പി എന്നിവർ പ്രസംഗിച്ചു
ജനറൽ സെക്രട്ടറി എൻ.പി സിദ്ദീഖ് സ്വാഗതവും
ട്രഷറർ നിയാസ് കെ.ടി നന്ദിയും പറഞ്ഞു.