വേങ്ങര: വലിയോറ ജാമിഅ ദാറുൽ മആരിഫിൽ സ്റ്റുഡൻസ് യൂണിയൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഉസ്താദ് ഒ കെ അബ്ദുൽ ഖാദർ ബാഖവി പതാക ഉയർത്തി. സ്വാതന്ത്ര്യദിന സമ്മേളനം ഭക്ഷ്യവിജിലൻസ് സമിതി അംഗം പി എച്ച് ഫൈസൽ ഉദ്ഘാടനം ചെയ്തു. മുഖ്യതിഥിയായി റിയാസ് മുക്കോളി സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ഹാരിസ് മാളിയേക്കൽ നിർവഹിച്ചു.
സോഷ്യൽ അസീസ്, പരങ്ങോടത്ത് മുസ്തഫ എന്നിവർ ആശംസകൾ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടത്തി.