വേങ്ങര: വേങ്ങര പഞ്ചായത്തിലെ വലിയോറ വലിയ തോട് സൈഡ് ഭിത്തികെട്ടി സംരക്ഷിക്കാത്തത് മൂലം കടലുണ്ടിപ്പുഴയിൽ വെള്ളം കൂടുമ്പോൾ പുഴയിൽ നിന്നും വെള്ളം വലിയോറപ്പാടത്തേക്ക് ഒഴുകുമ്പോൾ തോടിന്റെ സൈഡ് ഇടിഞ്ഞ് പാണ്ടികശാലയിലും പരിസരത്തും തോട്ടിലെ വെള്ളം പരന്നൊഴുകി പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മീറ്റർ ഭാഗത്ത് മാത്രമാണ്ഈ തോടിന് സൈഡിൽ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. വലിയോറപാട ശേഖരത്തിലെ ചാലി ഭാഗത്തുനിന്നും തുടങ്ങി കടലുണ്ടിപ്പുഴയിലേക്ക് ഒഴുകുന്ന ഈ തോട് മൂഴിയം കടവിലാണ് അവസാനിക്കുന്നത്. ആയിരത്തിലധികം മീറ്റർ നീളമുള്ള ഈ തോട് വലിയോറ പാടശേഖരത്തിൽ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വെള്ളം ഒഴുകുന്ന പ്രധാന തോടാണ് വേങ്ങര ഗ്രാമപഞ്ചായത്തിലെ 17 ,18 വാർഡുകളിലൂടെ അതിർത്തി പ്രദേശം കൂടിയാണ് ഈ തോട്. ഈ തോടിന്റെ 700 ഓളം മീറ്റർ നീളം വരുന്ന ഭാഗത്ത് തോടി ഇരു കരകളിലായി നിരവധി വീടുകൾ ഉണ്ട്. കടലുണ്ടിപ്പുഴയിൽ വെള്ളം കൂടുമ്പോൾ ഈ തോട് വലിയോറ പാടത്തേക്ക് തിരിച്ചൊഴുകുകയാണ് ഈ തോടിന്റെ ഇരു ഭാഗത്തും താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾ വലിയ ഭീതിയിലാണ് തോടിൻ്റെ ഇരുഭാഗത്തുംസൈഡ് ഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ തോടിൻ്റെകരയടിച്ചിൽ വ്യാപകമാണ്. മണ്ണും ചെളിയും നിറഞ്ഞ് ഈ തോട് ആഴം കുറവായതിനാൽവെള്ളത്തിൻറെ ഒഴുക്കിന് തടസ്സം നിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് നാട്ടുകാരായ പ്രദേശവാസികൾ പറയുന്നു. ഈ മണ്ണും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ തോട് സൈഡ് ഭിത്തി കെട്ടിസംരക്ഷിച്ചാൽ ഒരു പരിധിവരെ വെള്ളപ്പൊക്കം ദുരിതം തടയാൻ സാധിക്കുമെന്നും പ്രദേശവാസികൾ പറയുന്നു. തോടിൻ്റെ കരയിടിച്ചാൽമൂലം നിരവധി വീടുകൾ ഭീഷണിയിലായിരിക്കുകായാണ് . മാത്രമല്ല ഈ തോടിന്റെ സമീപത്തുള്ള ഭൂമിയിലെ മരങ്ങളും മറ്റും തോട്ടിലേക്ക് മറിഞ്ഞു പോവുകയാണെന്നും ഇത് വ്യാപകമായ കരയടിച്ചിലിന് കാരണമാകുകയാണെന്നുംഇതിന് ശാശ്വത പരിഹാരം വേണമെന്നുംപ്രദേശവാസികൾ പറയുന്നു.ഈ തോട് സൈഡ് ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് നിരവധിതവണ കൃഷി - ജലസേചന വകുപ്പ് മന്ത്രിമാർക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം സ്ഥലംഎംഎൽഎ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് മുഖേനപദ്ധതി സമർപ്പിച്ചതാണെന്നും ഇതിന് ഫണ്ട് അനുവദിച്ച് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ അനാസ്ഥ കാണിക്കുകയാണെന്നും വാർഡ് മെമ്പർ യൂസുഫലി വലിയോറപറഞ്ഞു.
വലിയ തോട് സൈഡ് ഭിത്തി ഇല്ലാത്തത് വിനയായി; പ്രളയ ദുരിതം പേറി പാണ്ടികശാല നിവാസികൾ
admin