കലോൽസവത്തിന് തുടക്കമായി

തിരൂരങ്ങാടി: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കലോൽസവം 'യൂഫോറിയ' തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി പാട്ടുകാരൻ ശരത് ശങ്കർ മുഖ്യാതിഥിയായി. പി.ടി.എ  പ്രസിഡൻറ്
ഇ. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു.


തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, വാർഡ് കൗൺസിലർ സി.പി. സുഹറാബി, എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജാ ജെയിംസ്,  ഹെഡ്മിസ്ട്രസ് ടി.വി. വസന്തകുമാരി എന്നിവർ ആശംസകൾ നേർന്നു. ഡോ. അനു തോട്ടോളി, പി. ഷൈസ എന്നിവർ നേതൃത്വം നൽകി. 

ശരത് ശങ്കറിന്റെ ഗാനപരിപാടികൾ അരങ്ങേറി. അഞ്ചു വേദികളിലായി നടക്കുന്ന കലാമൽസരങ്ങൾ നാളെ സമാപിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}