വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര: മലപ്പുറം  തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും കരിപ്പൂരിൽ പിടിച്ചെടുക്കുന്ന സ്വർണവും ഹവാല പണവും രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ സംഘപരിവാരത്തിനെ പ്രീണിപ്പിക്കാനാണെന്നും മലപ്പുറം ജനതയെ മുഴുവൻ അപമാനിക്കുന്നതാണെന്നും, പ്രസ്താവന പിൻവലിച്ചു മുഖ്യമന്ത്രി മലപ്പുറം ജനതയോട് മാപ്പ് പറയണമെന്നും വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ കെ എം ഹമീദ് മാസ്റ്റർ പ്രസ്താവിച്ചു. കേരള സർക്കാർ - ആർ. എസ്. എസ് - പോലീസ് അവിശുദ്ധ ബാന്ധവത്തിനെതിരെ വേങ്ങര പഞ്ചായത്ത്‌ വെൽഫയർ പാർട്ടി,  വേങ്ങര ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്തം കൊളുത്തി പ്രകടനത്തിന് പി.പി. കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ്‌ പാലേരി, ബഷീർ പുല്ലമ്പലവൻ, അലവി എം. പി, റഹിം ബാവ, മുഹമ്മദ് അലി ചാലിൽ, പരീക്കുട്ടി, നിഹാദ് പി. പി, റഷീദ് പറങ്ങോടത്ത് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}