28 മത് പ്രോഫ്കോൺ ഡിസംബർ 13 മുതൽ കുറ്റിപ്പുറത്ത്; ഒരുക്കങ്ങൾ സജീവം

കോട്ടക്കൽ: ഡിസംബർ 13, 14, 15 തീയതികളിൽ കുറ്റിപ്പുറത്ത് വെച്ച് ഇരുപത്തി എട്ടാമത് പ്രോഫ്‌കോണിൽ നടക്കും. കോട്ടക്കലിൽ ചേർന്ന സംഘാടക സമിതി സംഗമം  ഒരുക്കങ്ങൾ വിലയിരുത്തി.

Professionalism: 
Enriching Future, Impowering Family എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളത്തിൻ്റെ ഭാഗമായി ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, സി.ഇ.ടി തിരുവനന്തപുരം, കുസാറ്റ് കൊച്ചി, കോഴിക്കോട് ഗവ മെഡിക്കൽ കോളേജ്, എൻ.ഐ.ടി കാലിക്കറ്റ് തുടങ്ങി തെരഞ്ഞെടുത്ത ക്യാമ്പസുകളിൽ നടന്ന പ്രീ പ്രോഫ്കോൺ സംഗമങ്ങൾ ശ്രദ്ധേയമായി, അഡിക്ഷനുകളെ വിദ്യാർഥി തലമുറയിൽ നിന്നും തുടച്ചു നീക്കാൻ പ്രചാരണം നൽകി സംഘടിപ്പിച്ച പ്രോഫ്കോൺ  സന്ദേശ യാത്ര കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ,എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിൽ പൂർത്തിയായി. 2 ഘട്ട പ്രയാണം 25 ന് മലപ്പുറത്ത് ആരംഭിക്കും.
സംഘാടക സമിതി സംഗമം ചെയർമാൻ ഡോ.പി.എ. കബീർ ഉദ്ഘാടനം ചെയ്തു, വൈസ് ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു, എൻ.വി ഹാഷിം ഹാജി, തയ്യംമ്പാട്ടിൽ ശറഫുദ്ധീൻ, ഉബൈദുള്ള താനാളൂർ, എം. എസ്. എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ് ലഹ്, ജന.സെക്രട്ടറി സുഹ്ഫി ഇംറാൻ  എം. എസ്. എം. ഭാരവാഹികളായ ഷഫീഖ് അൻസാരി, ജംഷീദ് ഇരിവേറ്റി, നിഷാൻ കണ്ണൂർ, ഐ.എസ്.എം മലപ്പുറം ജില്ലാ സെക്രട്ടറി ഫൈസൽ ബാബു സലഫി, ട്രഷറർ  നജീബ് ബാബു, എം. എസ്. എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് കോട്ടക്കൽ, സെക്രട്ടറി ബാത്തിഷ് മദനി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}