വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതിപ്രവർത്തി പൂർത്തീകരിച്ച്ഉദ്ഘാടനത്തിന് സജ്ജമായി. ന്യൂ നപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചാണ്പദ്ധതി പൂർത്തീകരിച്ചത്.വേങ്ങര ലൈവ്.കഴിഞ്ഞ ജനുവരിയിലാണ് വേങ്ങര എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാനന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് ന്യൂനപക്ഷക്ഷേമവകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെ ന്നാവശ്യപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായ ത്ത് 17-ാം വാർഡ് മെമ്പർ യൂസുഫലി വലിയോറ ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവി കൾക്കും നിവേദനം നൽ കിയിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്ഫണ്ടനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ 56 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. പദ്ധതിയാഥാർഥ്യമാകുന്നതോടെപ്രദേശത്തെ രൂക്ഷമായ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരി ഹാരമാവും.
കഴിഞ്ഞ സർക്കാറിൻ്റെ കാലത്തും ന്യൂനപക്ഷ ക്ഷേ മവകുപ്പിൽനിന്ന് ഈ കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്ക് നിവേദനങ്ങളും പ്രപ്പോസലുകളും സമർപ്പിച്ചെങ്കിലും ഇവിടേക്ക് മാത്രമായി കുടിവെള്ള പദ്ധതി അനുവദിക്കാൻ
വകുപ്പ് മേധാവികൾ സാങ്കേതിക തടസ്സം ഉന്നയിക്കുകയായിരുന്നു.
നൂറോളം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ചെറുകരമല. വീടുകളിൽ അധികവും സ്വന്തമായികിണർ ഇല്ലാത്തവരാണ്. ഇവർക്ക് കുളിക്കാനും മറ്റും ആശ്രയിച്ചിരുന്നത് കടലുണ്ടിപ്പുഴയെ ആയിരുന്നു. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും. കടലുണ്ടിപ്പുഴയിൽ ബാക്കി ക്കയം റെഗുലേറ്ററിന് മുകൾഭാഗത്തായി കിണർ നിർമ്മാണവും, ചെറുകര മലയിൽ പതിനായിരം ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണവും 50 ലധികം കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്ന പദ്ധതിയും പൂർത്തിയായി.
ഈ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നുംവാർഡ് മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.