കണ്ണമംഗലം: നൊട്ടപ്പുറം ജി എൽ പി സ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ഈ വർഷത്തെ സബ്ജില്ലാ കലാമേളയിൽ വിജയികളായ കുട്ടികൾക്കുള്ള സർറ്റിഫിക്കറ്റ് വിതരണവും, സബ്ജില്ലാ കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കൂളിന്റെ വകയായി നൽകുന്ന സമ്മാന വിതരണവും ഉൾപ്പെടുത്തി വിജയാഘോഷ പരിപാടി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
86 സ്കൂളുകൾ പങ്കെടുത്ത ഈ വർഷത്തെ കലാമേളയിൽ പതിനാറാം സ്ഥാനം കൈവരിക്കാൻ നൊട്ടപ്പുറം സ്കൂളിന് സാധിച്ചു.
പി ടി എ പ്രസിഡണ്ട് താട്ടയിൽ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ സലീന അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കുകയും, ഹെഡ്മിസ്ട്രസ് സുബൈദ സ്വാഗതവും, അധ്യാപികമാരായ ബ്യൂന കെ, ജസീല എൻ എന്നിവർ ആശംസ അറിയിച്ചു.
സ്കൂളിലെ മറ്റു അധ്യാപകരും, വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് അധ്യാപിക അശ്വതി കെ നന്ദി അറിയിച്ചതോടുകൂടി ചടങ്ങിന് വിരാമം കുറിച്ചു.