ചേരൂർ: ചേറൂർ ചാക്കിരി അഹ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെൻറ് യു പി സ്കൂളിൻ്റെ 50-ാം വാർഷികാഘോഷവും പൂർവ വിദ്യാർത്ഥി അധ്യാപക സംഗമവും 2025 ജനുവരി 24, 25 , 26 തിയതികളിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഈ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഗോ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ സ്റ്റുഡൻ്റും അഡ്വക്കേറ്റും കൂടിയായ അബ്ദുൽ ഖാദർ കണ്ണേത്ത് പ്രകാശനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണകാട്ട് സ്വാഗതവും, പിടിഎ പ്രസിഡൻറ് എ പി സെയ്തു അധ്യക്ഷത വഹിക്കുകയും ചെയ്തു. 1974 ൽ തുടക്കം കുറിച്ച ഈ കലാലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ നഫീസ മണ്ടോട്ടിൽ, അബ്ദുൽ റസാഖ് കരുമ്പൻ, ഡി കെ പ്രേമരാജൻ, പിടിഎ പ്രതിനിധികൾ, ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും ഈ കലാലയത്തിലെ ഇപ്പോഴത്തെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
സംഘാടക സമിതി അംഗങ്ങളായ ബാബു ചേറൂർ, ഷംസു പക്കിയൻ, അസൈൻ ചേറൂർ, ജബ്ബാർ വി.കെ, മജീദ് പക്കിയൻ, എൻ.കെ മൊയ്തീൻ, സമ്മദ് കണ്ണേത്ത്, ടി.ടി കുഞ്ഞു, റിയാസ് കെ എന്നിവർ ആശംസകൾ നേർന്നു. സീനിയർ സ്റ്റാഫ് അസിസ്റ്റൻറ് ശ്രീമതി സക്കീന നന്ദിയും പറഞ്ഞു.