എടയാട്ടുപറമ്പ്: ന്യൂ യുവധാര എടയാട്ടുപറമ്പ് മഞ്ഞപിത്തത്തിനെതിരെ ബോധവൽകരണ ക്യാമ്പയിൻ നടത്തി. പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സൈദുബിൻ ക്ലബ് പ്രസിഡന്റ് മുഹമ്മദ് കൊമ്പന് നൽകി പോസ്റ്റർ ഉദ്ഘാടനം ചെയ്തു.
“വ്യാപകമായി മഞ്ഞപ്പിത്തം; ഓരോത്തുള്ളി വെള്ളത്തില്‍ പോലും വേണം വലിയ ജാഗ്രത..“ എന്ന സന്ദേശം സൈദുബിൻ പരിപാടിയിൽ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക..!പൂർണമായും രോഗത്തെ ചെറുക്കുക...എല്ലാവരും സുഖമായിരിക്കട്ടെ..രോഗത്തെ പ്രതിരോധിക്കുന്നവർ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തിലാവാട്ടെ നമുക്ക് പ്രാർത്ഥിക്കാം.
ക്ലബ് വൈസ് പ്രസിഡന്റ് ആദിൽ,ക്ലബ് ജോയിന്റ് സെക്രട്ടറി നബ്ഹാൻ, പ്രവാസി കോർഡിനേറ്റർ ഷമീം, മുനീർ, ഹംസ, സഫ്‌വാൻ പി, സഫ്‌വാൻ പി ടി, ഹാമിദ്, സൽമാൻ ടി സി, ശാക്കിർ, സിനാൻ ടി പി, അഫ്ലഹ്, ജംഷീർ എന്നിവർ പങ്കെടുത്തു.