എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ഭരണഘടനാ ദിനം ആചരിച്ചു. ഭരണ ഘടനയുടെ ആമുഖം എഴുതി പ്രദർശിപ്പിച്ചു കൊണ്ടും, സ്കൂൾ പാർലമെന്റ് യോഗം ചേർന്ന് വിവിധ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയും, ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചും കുട്ടികൾ ദിനാചരണത്തിന്റെ ഭാഗമായി. പ്രധാന അധ്യാപിക പി.ഷീജ ഭരണ ഘടനാ ദിന സന്ദേശം നൽകി. അധ്യാപകരായ കെ.രജിത,ടി.ഇന്ദുലേഖ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ഭരണഘടനാ ദിനം ആചരിച്ചു
admin