ഊരകം: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഊരകം പഞ്ചായത്ത് തല വായന മത്സരത്തിൽ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഒ.കെ മുറിക്ക് മിന്നും വിജയം. മത്സരത്തിലെ ആദ്യ 5 ൽ 3 സ്ഥാനവും നേടിയത് നെല്ലിപ്പറമ്പ് സ്കൂളാണ്.
ഊരകം പഞ്ചായത്തിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും മൂന്ന് വീതം വിദ്യാർത്ഥികളെ തെരെഞ്ഞെടുത്താണ് മത്സരം നടത്തിയിരുന്നത്.
ജി.എം.എൽ.പി സ്കൂൾ നെല്ലിപ്പറമ്പിലെ ശ്രാവൺ ഒന്നാം സ്ഥാനവും റുഷ്ദ സി.പി മൂന്നാം സ്ഥാനവും മിദ് ലാജ് പി.പി നാലാം സ്ഥാനവും നേടി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ, SRG കൺവീനർ ഖൈറുന്നീസ ടീച്ചർ, സക്കരിയ്യ മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, ശ്രീജ ടീച്ചർ, രജിത്ര ടീച്ചർ, സംഗീത ടീച്ചർ എന്നിവർ സംബന്ധിച്ചു.