വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ബെൻസീറ ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ യു.എം ഹംസ, ഹസീന ഫസൽ, റഷീദ് കൊണ്ടാണത്, ഫസൽ തയ്യിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഫിയ മലേക്കാരൻ, സുഹജാബി ഇബ്രാഹിം, അംഗങ്ങളായ സി.എം അസീസ്,നാസർ പറപ്പൂർ, ടി.വി റഷീദ് എ.പി അസീസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനീഷ്, ജി.ഇ.ഓ ഷിബു വിത്സൻ, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ്, ആയിഷ പിലാക്കടവത്ത്
പി.പി ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.
ഡിസംബർ അഞ്ചിന് ആരംഭിച്ച് 15ന് സമാപിക്കുന്ന രീതിയിൽ ബ്ലോക്ക് തല കേരാളോത്സവം നടത്താൻ തീരുമാനിച്ചു. കേരളോത്സവത്തിന്റെ വിജയത്തിനു വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ചെയർമാനായും ബ്ലോക്ക് സെക്രട്ടറി ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.