മമ്മൂട്ടിയെപ്പോലെ ആകുവാൻ കൊതിച്ചെത്തിയത് നിരവധി മുതിർന്ന പൗരന്മാർ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വയോജങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച എന്തുകൊണ്ട് നമുക്കും മമ്മൂട്ടിയെ പോലെ ആയിക്കൂടാ... എന്ന വയോജനങ്ങൾക്ക് ശാരീരിക മാനസികാരോഗ്യം ടിപ്സുകൾ   പേരിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസിന് എഴുപതും എൻപതും പ്രായമുള്ളവർ അടക്കം നിരവധി മുതിർന്ന പൗരന്മാരാണ് പങ്കെടുത്തത്.
വളരെ ആകാംക്ഷയോടെ  ക്ലാസിന് എത്തിയവർക്ക് ഒട്ടും നിരാശക്ക് വകവക്കാതെ മികച്ച രീതിയിൽ വാർദ്ധക്യത്തിലും  യുവത്വം നിലനിർത്തുവാനുള്ള   ക്ലാസിന് Geriatrics ട്രെയിലർ  രജിത ജി നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ക്ലാസ് ഔപചാരി ഉദ്ഘാടനം ചെയ്തു. ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ കെ സലീം അധ്യക്ഷനായി,  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി , ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്‌, റഫീഖ് മൊയ്‌ദീൻ, ഉമ്മർ കോയ, എൻ ടി മൈമൂന സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}