തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേള ശ്രദ്ധേയമായി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി.
രുചിയേറിയ വ്യത്യസ്ത രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്.
പരിപാടി ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫമീദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മാഷ് പി.ടി.എ. പ്രസിഡണ്ട് റഷീദ് ഓസ്കാർ, എസ് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് പരിപാടിയിൽ പങ്കെടുത്തു.