എളമ്പുലാശ്ശേരി സ്കൂളിൽ കുട്ടികളുടെ ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ശിശുദിന ആഘോഷത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി സ്കൂൾ സംഘടിപ്പിച്ച കുട്ടികളുടെ ശുചിത്വ പാർലമെന്റ് ശ്രദ്ദേയമായി. ശുചിത്വ നാടിന് വേണ്ട വൈവിധ്യമാർന്ന പദ്ധതികളാണ് കുട്ടികൾ ശുചിത്വ പാർലമെന്റിൽ അവതരിപ്പിച്ചത്. 

ശുചിത്വ സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർലമെന്റ് സംഘടിപ്പിച്ചത്. ശുചിത്വ ക്ലബ് ലീഡർ മുഹമ്മദ് അദ്നാൻ കെ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദീക്ഷിത് പി നായർ ശുചിത്വ പാർലമെന്റ് ഉദ്ഘാടനം ചെയ്തു. 

ശുചിത്വ പാർലമെന്റിൽ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് തരുണിമ, ഹനൂന, സെൽവഫാത്തിമ, ഷാഹിൻഷാൻ, സിനോബിക, അനിൽ, റിസ്ഫാത്തിമ, മിലൻ കൃഷ്ണ, ഹന്ന, അസവ,ഷാസിൽ ഷാൻ, ശ്രീഹരി, നസൽ, ഹാത്തിം, നൂറുൽ ഹയ, ഫിൽസ, നൂറ ഫാത്തിമ, ഷാമിൽ, ഷയാൻ എന്നിവർ ശുചിത്വ പദ്ധതികൾ അവതരിപ്പിച്ചു. 

ഇതോടനുബദ്ധിച്ച് പണിക്കർ പുറായി, പാടാട്ടാൽ, മുണ്ടിയന്മാട്, നേതാജി റോഡ് തുടങ്ങിയ അങ്കനവാടികളിൽ നെഹ്റു വേഷം ധരിച്ച കുട്ടി ചാച്ചാജിമാർ സന്ദർശിക്കുകയും മധുരം - നൽകുകയും ചെയ്തു. ശുചിത്വ പാർലമെന്റിൽ ശുചിത്വ നാടിനു വേണ്ടി കുട്ടികൾ അവതരിപ്പിച്ച പദ്ധതികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന് കൈമാറുമെന്ന് ഹെഡ്മിസ്ട്രസ് പി എം ഷർമിള, പി.ടി.എ പ്രസിഡന്റ് എം ഷാനവാസ്, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}