വേങ്ങര: കുട്ടികളിലെ നന്മകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോട് കൂടി മീഡിയ ലൈവിന്റെ ബാനറിൽ ഹാരീഷ് റഹ്‌മാന്റെ തിരക്കഥ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രം “Give A clap” ന്റെ പോസ്റ്റർ പ്രകാശനം മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിച്ചു. നല്ലതുകണ്ട് അച്ചടക്കത്തില്‍ വളരാത്ത കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ സമൂഹത്തിന് ഭീഷണിയായി മാറാം. കുട്ടികള്‍ മൂല്യങ്ങള്‍ സ്വന്തമാക്കുന്നതും നല്ലവരാകുന്നതും ക്ലാസില്‍ നിന്നും കിട്ടുന്ന അറിവിലുമപരി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ജീവിതസാഹചര്യങ്ങളെയും കണ്ട് മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുന്നതുവഴിയാണ്. കുട്ടികളുടെ സ്വഭാവരൂപികരണത്തിലും നന്മയുടെ വിത്തു പാകുന്നതിലും ഇത്തരം പ്രജോദനങ്ങൾ പ്രധാന പങ്കുവഹിക്കുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. മീഡിയ ലൈവ് പ്രധിനിധി മുനീർ ബുഖാരി, സംവിധായകൻ ഹാരിഷ് റഹ്‌മാൻ, റാസി വേങ്ങര, സുധീഷ് എന്നിവർ പ്രകാശനത്തിൽ പങ്കെടുത്തു.