വേങ്ങര: കെ എൻ എം മദ്രസ വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സർഗമേള ഡിസംബർ ഒന്നിന് ഞായറാഴ്ച വേങ്ങര മനാറുൽഹുദാ അറബി കോളേജ് ക്യാമ്പസിൽ വെച്ച്നടക്കും.
ഡിസംബർ ഒന്നിന് ഞായറാഴ്ച രാവിലെ കൃത്യം 9 മണിക്ക് ചേറൂർറോഡ് മനാറുൽഹുദാ കോളേജ് ക്യാമ്പസിലും, തൊട്ടടുത്തുള്ള പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി നടക്കുന്ന സർഗ്ഗമേള തിരൂരങ്ങാടി നിയോജകമണ്ഡലം M L A കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം സാഹിർ മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നും സ്വാഗതസംഘം ഭാരവാഹികൾ വേങ്ങര പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ യൂണിവേഴ്സിറ്റി മുതൽ പൊന്നാനി വരെ നീണ്ടുനിൽക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിൽ നടന്ന സർഗ്ഗമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആയിരത്തോളം കുട്ടികൾ 54 ഇനങ്ങളിലായി ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ നടക്കുന്ന സർഗോത്സവത്തിൽ പങ്കെടുക്കുമെന്നുംഅവർ അറിയിച്ചു.
ജില്ലാ സ്വാഗതസംഘം ഭാരവാഹികളായ ഡോക്ടർ പി പി മുഹമ്മദ്, എൻ കുഞ്ഞിപ്പ മാസ്റ്റർ, എൻ വി ഹാഷിം ഹാജി,പി കെ അബ്ദുൽ മജീദ് മദനി, നൗഫൽ അൻസാരി, സി എം മുഹമ്മദ് അഫ്സൽ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.