'തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക'

വേങ്ങര: തെരുവ് നായ ശല്യത്തെ സംബന്ധിച്ച് 'അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ 'കാസർകോട് ജില്ലയുടെ മഞ്ചേശ്വരത്തു നിന്നും 'കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് സാമൂഹ്യ പ്രവർത്തകനായ 'ശ്രീ നജീം കളങ്ങരയുടെ 'ഒറ്റയാൾ പോരാട്ടം.

തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക എന്ന മുദ്രാവാക്യവു മായി മഞ്ചേശ്വരത്തു നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റയാൾ കാൽ നടയാത്ര. വർഷങ്ങളായി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശിയായ നജീം കളങ്ങരയുടേതാണ് ഈ ഒറ്റയാൾ പോരാട്ടം.

അദ്ദേഹം നടത്തുന്ന ഒറ്റയാൾ പോരാട്ടം യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.
പൊതുപ്രവർത്തകനായ എ പി അബൂബക്കർ മലപ്പുറം ജില്ലയിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം ചെയ്യുന്ന സൽപ്രവർത്തിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അഴിമതി എവിടെ കണ്ടാലും പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെ ഇതിനകം 90 ഓളം യാത്രകൾ നടത്തി യതായി നജീം പറഞ്ഞു.

യാത്ര പോകുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്തിൽ നിവേദനവും നൽകിയാണ് പോകുന്നത്. തെരുവുനായ്ക്കൾ പെരുകുകയും അധികൃതർ നടപടിയെടുക്കാതെ തുടർന്നാൽ വിദ്യാർഥികളെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടിവരുമെന്ന് നജീം പറയുന്നു. തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നാണ് നജീമിൻ്റെ ആവശ്യം. 
തിരുവനന്തപുരത്തെത്തിയാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് നജീം പറയുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}