വേങ്ങര: യുഎഇ യുടെ അന്പത്തിമൂന്നാമത്തെ നാഷണൽ ഡേയുടെ സന്തോഷമായി വേങ്ങരയിലെ സ്വതന്ത്ര്യ തൊഴിലാളി യൂണിയൻ എസ് ടി യു വിന്റെ മുഴുവൻ അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്ത് അൽ ഐൻ വേങ്ങര മണ്ഡലം കെഎംസിസി. പാണക്കാട് വെച്ചു നടന്ന ചടങ്ങിൽ യൂണിഫോം പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. യൂണിഫോം വിതരണം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ കെഎംസിസി നേതാക്കളായ സൈദലവി ഉണ്ണിയാലുക്കൽ, ഉസ്മാൻ സാഹിബ് കാരാത്തോട്, ഷാജി കാരാട്ട് ഊരകം, അഷ്‌റഫ് കുഞ്ഞുട്ടി പറപ്പൂർ, തൻസീർ അഹമ്മദ് വേങ്ങര, ജാഫർ അലി വേങ്ങര, എസ് ടി യു മണ്ഡലം നേതാക്കളായ നെടുമ്പള്ളി സൈത്, അലി കുഴിപ്പുറം, മൊയ്‌തീൻ കുന്നത്ത്, കോയ വേങ്ങര, പൂക്കുത് മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.