അംബേദ്കർ അധിക്ഷേപം: ദളിത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മിറ്റി ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ വേങ്ങരയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വേങ്ങര നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസുലു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ദളിത് ലീഗ്  ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

മുൻ ജില്ലാ ദളിത് ലീഗ്  ജോയിൻറ് സെക്രട്ടറി ചാലിൽ ശങ്കരൻ, വൈസ് പ്രസിഡണ്ട് എം ദാസൻ, ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ദളിത് ലീഗ് പ്രസിഡന്റ് ഒകെ സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി ബാബുരാജ് വടക്കൻ, ജോയിന്റ് സെക്രട്ടറി മനോജ്‌ പടിഞ്ഞാറ്റി വൈസ് പ്രസിഡന്റ് രാമൻ കുന്നത്ത്  
കണ്ണമംഗലം പഞ്ചായത്ത്  ദളിത് ലീഗ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അരക്കിങ്ങൽ മുൻ പ്രസിഡണ്ട് പിപി അറമുഖൻ വേങ്ങര സർവ്വീസ് ബാങ്ക് ഡയറക്ടർ ടി പി സത്യൻ കെ മണി എൻ കെ ശങ്കർ കെ ശശി എപി സുധീഷ് സുന്ദരൻ ഊരകം കിളിയൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേങ്ങര വ്യാപാരി ഭവൻ നിന്ന് തുടങ്ങിയ പ്രതിഷേധ റാലി   ബസ്റ്റാൻഡ് പരിസരത്ത്  സംഗമത്തോടുകൂടി   അവസാനിച്ചു. നിയോജകമണ്ഡലം ദളിത് ലീഗ് ട്രഷറർ സിഎം പ്രഭാകരൻ സ്വാഗതവും ഷിബു ഊരകം നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}