രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: മൈ ചെമ്മാട്  ജനകീയ കൂട്ടായ്മയും മലബാർ എമർജൻസി ടീം ഉം സംയുക്തമായി തിരൂരങ്ങാടി താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റലിലെ രോഗികൾക് വേണ്ടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെ
വ്യഴാഴ്ച ചെമ്മാട് തൃക്കുളം ഹൈസ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചത് ബ്ലഡ് ബാങ്ക്  ഓഫീസർ ഡോ: രാധിക ജീ എച്ച്, രക്തം സ്വീകരിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  

നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബ്ബുകളിൽ നിന്നും മറ്റു സന്നദ്ധ പ്രവർത്തകരും  രക്തദാനത്തിനായി ക്യാമ്പിൽ എത്തി. മൈ ചെമ്മാട് ജ: സെക്രട്ടറി സിദ്ധീഖ് പറമ്പൻ ,  മലബാർ എമർജൻസി   പ്രസിഡണ്ട് സദക്കത്തുള്ള (ബാബു) എന്നിവർ നേതൃത്വം നൽകി.  സിറ്റി പാർക്ക് നൗഷാദ് ക്യാമ്പിലേക്ക് ആവശ്യമുള്ള ഫുഡ് സ്പോൺസർ ചെയ്യുകയും ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. 

താലൂക്ക് ആശുപത്രി സൂപ്രണ്ട് , ഡോക്ടർ പ്രഭുദാസ് മെഡിക്കൽ ഓഫീസർ ഡോ. റഹീദാ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}