കോട്ടക്കൽ:
സ്കൗട്ട് ആന്റ് ഗൈഡ്സ് മലപ്പുറം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്നേഹഭവനം പദ്ധതിയിലേക്ക് ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ 28060 രൂപ സമാഹരിച്ചു നൽകി.
വീടില്ലാത്ത കൂട്ടുകാർക്ക് വീടുണ്ടാകണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൗട്ട് ആൻ്റ് ഗൈഡ് കുട്ടികൾ
പണം സ്വരൂപിച്ചത്. പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം വഹിക്കുന്നുണ്ട്.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റംല ടീച്ചർ, ഹെഡ്മാസ്റ്ററ്റർ എം.വി രാജൻ എന്നിവർ ചേർന്ന്
തുക മലപ്പുറം ലോക്കൽ അസോസിയേഷൻ സെക്രട്ടറി ഫാരിസ് മാസ്റ്റർക്ക് കൈമാറി.
ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ. ബീന, പി.ടി.എ പ്രസിഡൻ്റ് സാജിദ് മങ്ങാട്ടിൽ, സജി, യൂനുസ്, ഷീന നീനു, മുജീബ് റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.