വേങ്ങര: കേരളമാപ്പിള കലാ അക്കാദമിയുടെ സിൽവർജൂബിലിയുടെ ഭാഗമായി കെ.എം കെ എ വേങ്ങര ചാപ്റ്റർ വിവിധ പരിപാടികൾ സംഘടിച്ചിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എ.കെ മുസ്തഫ തിരൂരങ്ങാടി, മാപ്പിളപ്പാട്ട് രചയിതാവ് പി. എ ബി അച്ചനമ്പലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ.കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. വേങ്ങര ചാപ്റ്റർ പ്രസിഡൻ്റ് ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര ചാപ്റ്റർ സെക്രട്ടറി നാസർ വേങ്ങര ട്രഷറർ ബഷീർ പുല്ലമ്പലവൻ, ഇഖ്ബാൻ പുലമ്പലവൻ, യൂസുഫലി വലിയോറ, സൈദ് നെടുമ്പള്ളി, പി. അസീസ് ഹാജി, കെ.എം നിസാർ, ഇ.കെ സൈദുബിൻ, എം.കെ റസാഖ് മീരാൻ വേങ്ങര, നൗഷാദ് വടക്കൻ എന്നിവർ പ്രസംഗിച്ചു. മാപ്പിള ഗാനവിരുന്നും സംഘടിപ്പിച്ചു.
മാപ്പിള കലാ അക്കാദമിസിൽവർ ജൂബിലി
admin