വലിയോറത്തോട് മുഴുവൻ ഭാഗത്തും സൈഡ് ഭിത്തി നിർമ്മിക്കണം - വലിയോറ തോട് സംരക്ഷണ സമിതി

വേങ്ങര: വേങ്ങര പഞ്ചായത്തിലെ വലിയോറ വലിയ തോട് സൈഡ് ഭിത്തികെട്ടാത്തത് മൂലം വീടുകളും ഭൂമികളും വലിയ ഭീഷണിയിലാണെന്നും ഇവിടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കാനും മൂന്നു സ്ഥലങ്ങളിൽ ട്രാക്ടർ പാലം നിർമ്മിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വലിയോറ തോട്നിവാസികളുടെ ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. 

നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട ഇറിഗേഷൻ വകുപ്പിനും നിവേദനങ്ങളും പ്രപ്പോസലുകളും എസ്റ്റിമേറ്റും സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കാൻ വേണ്ടനടപടി യായില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. 

വലിയോറ തോട് സംരക്ഷണ സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പതിനെട്ടാം വാർഡ് മെമ്പർ മജീദ് മടപ്പള്ളി അധ്യക്ഷത വഹിച്ചു പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. ഇ .വി മുഹമ്മദലി ഹാജി, ടി.അലവിക്കുട്ടി,പി കെ. ലത്തീഫ് , ഇ പി അസീസ്, എന്നിവർ പ്രസംഗിച്ചു വലിയോറ തോട് സംരക്ഷണ സമിതി ഭാരവാഹികളായി തൂമ്പിൽ മുഹ് യദ്ദീൻ ബാവ, (ചെയർമാൻ ചെരിച്ചി അലവി ഹാജി, (കൺവീനർ)എം പി അഹമ്മദ് , കരുമ്പിൽ  അബു ബക്കർ, എൻ. ടി ഉബൈദ്, ഒ. ടി മുഹമ്മദ്, എ.കെ. യൂനുസ് (വൈസ്ചെയർമാൻ),മാർ, ഇ. പി അസീസ്, കെ.എം.കുഞ്ഞിൻ ഹാജി പി.കെ.ലത്തീഫ് എ.വി.ബാബു ജോയിൻ (കൺവീനർമാർ).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}