ചൂനൂർ: പൊൻമള ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലസ്ഥാപന കർമ്മം പതിനൊന്നാം വാർഡിൽ പ്രൊഫ. കെ. കെ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ മേഖലാ ഹെൽത്ത് ഗ്രാൻഡ് 55 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്. അധ്യക്ഷ വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്തലി,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒളകര കുഞ്ഞിമുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹ്‌റബി കൊളക്കാടൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാനത്ത് റൗഫിയ.
മെഡിക്കൽ ഓഫീസർ കെ.പി ഷമീർ,ഹെൽത്ത് ഇൻസ്‌പെക്ടർ അസീം ലബ്ബ എന്നിവർ സംസാരിച്ചു.