താലൂക്ക് ആശുപത്രി ജീവനക്കാരെ മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക് ആശുപത്രിയിലുണ്ടായ തീ പിടുത്തത്തിൽ   തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന രോഗികളെ   അതിസഹാസികമായി അപകടത്തിൽ നിന്നും രക്ഷിച്ച ജീവനക്കാരെ മൈ ചെമ്മാട് ജനകീയ കൂട്ടായ്മ മൊമന്റോ നൽകി ആദരിച്ചു. താലൂക്ക് ആശുപത്രിയെ ഉന്നതിയിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന സുപ്രണ്ട് ഡോക്ടർ പ്രഭുദാസ്, സീനിയർ നഴ്സിംഗ് ഓഫീസർ രഞ്ജിനി സിസ്റ്റർ, നഴ്സിംഗ് ഓഫീസർ ഹരിപ്രസാദ്, സെക്യൂരിറ്റി സ്റ്റാഫ് അർമുഖൻ എന്നിവരെയും ആദരിച്ചു.

ജനകിയകൂട്ടായ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് പറമ്പിൽ, ഭാരവാഹികളായ സലിം മലയിൽ, സലാഹു കക്കടവത്ത്, അബ്ദുൽ റഹീം പൂക്കത്ത്, സൈനു ഉള്ളാട്ട്, ഫൈസൽ ചെമ്മാട് ഡോക്ടർമാരായ നുറുദ്ധീൻ, അശ്വൻ, ഫ്രൽ എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരും നാട്ടുകരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}