നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു
വേങ്ങര: മഴ പെയ്താൽ ഊരകം കുറ്റാളൂര്‍ - കല്ലേങ്ങല്‍പടി റോഡിലൂടെയുള്ള യാത്ര ദുഷ്കരം. വെള്ളമെല്ലാം റോഡിലൂടെ തന്നെ ഒഴുകുന്നതിനാൽ കാൽനട യാത്രക്കാരും, വാഹനമോടിക്കുന്നവരും ഏറെ ദുരിതത്തിലായി. ചെറിയൊരു മഴപെയ്താല്‍ തന്നെ റോഡിൽ നിറയെ വെള്ളമാണ്. ഇരുവശങ്ങളിലും അഴുക്കുചാൽ ഇല്ലാത്തത് കാരണം വെള്ളം റോഡ് നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്. ഇത് കാരണം. സ്‌കൂലിലേക്കും മദ്രസകളിലേക്കും നടന്നു പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ റോഡിലൂടെയുള്ള കാല്‍നടയാത്ര ഏറെ ക്ലേശകരമായി. വാഹനങ്ങള്‍ ചെളിവെള്ളം തെറിപ്പിക്കുന്നതിനാല്‍ നനഞ്ഞുപോകോണ്ട ഗതികേടിലാണ് കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥികളും നാട്ടുകാരും. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചു പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ഫോട്ടോ-ചെറുമഴക്ക് വെള്ളം നിറഞ്ഞ കുറ്റാളൂര്‍ - കല്ലേങ്ങല്‍പടി റോഡ്