സാദിഖലി തങ്ങൾ ഇടപെട്ടു; നാലുവയസ്സുകാരന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് വഴിതെളിഞ്ഞു

മലപ്പുറം: ഗൂഡല്ലൂർ സ്വദേശിയായ നാലു വയസ്സുകാരന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് തുണയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഗൂഡല്ലൂർ ഫസ്റ്റ് മൈലിൽ താമസിക്കുന്ന വാലന്റിന മാസിഡോയുടെ മകൻ ക്രിസ് ഇവാന്ററിന്റെ ഹൃദയവാൽവിലെ തകരാറ് പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്കാണ് തങ്ങളുടെ ഇടപെടലുണ്ടായത്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം എട്ടുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ പൂർണമായും സൗജന്യമായി ചെയ്തുനൽകാൻ കോഴിക്കോട് മെട്രോമെഡ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. മുഹമ്മദ് മുസ്തഫ സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് കുടുംബം പാണക്കാട്ടെത്തിയത്. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ സമയം പാണക്കാട്ടുണ്ടായിരുന്നു.

ജനനസമയത്തുതന്നെ ഹൃദയവാൽവിന് ദ്വാരമുണ്ടായിരുന്നു കുട്ടിക്ക്‌. പിതാവ് ഉപേക്ഷിച്ച്, വാടകവീട്ടിൽ കഴിയുന്ന ഇവാന്ററിന്റെ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കാവശ്യമായ തുക ആലോചിക്കാൻപോലും സാധിക്കുന്നതായിരുന്നില്ല. അവിടുത്തെ പാലിയേറ്റീവ് ഹോംകെയർ പദ്ധതിയിലുള്ള ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി വൊളന്റിയർമാരാണ് ഇക്കാര്യം തങ്ങളെ അറിയിക്കുന്നത്. മുസ്‌ലിംലീഗ് പാർട്ടി നീലഗിരി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി പാലിയേറ്റീവ് ഹോം കെയർ യൂണിറ്റാണ് ഇവരുടെ അനുബന്ധ ചെലവുകൾ വഹിക്കുന്നത്.പാണക്കാട്ടെത്തിയ സംഘത്തിൽ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ഡയറക്ടർ ഡോ. എം.എ. അമീറലി, ജനറൽ സെക്രട്ടറി നൗഫൽ പാതാരി, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയകമ്മിറ്റി അംഗം കെ.പി. ഫൈസൽ, വനിതാലീഗ് ജില്ലാ കോഡിനേറ്റർ ഷക്കീല ജാഫർ എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}