സ്നേഹ ഭവൻ താക്കോൽ ദാനം നിർവഹിച്ചു

എ. ആർ നഗർ : കൂടെപ്പഠിക്കുന്ന വിദ്യാർഥിയുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾ കാണിച്ച താല്പര്യം പ്രതീക്ഷ നൽകുന്നുവെന്നു വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുൽറഹ്മാൻ. എ. ആർ നഗറിലെ ഇരുമ്പുചോല എ. യു. പി സ്കൂൾ പി. ടി. എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വിദ്യാർഥികൾ, അധ്യാപകർ, സ്കൂൾ മാനേജ്‌മെന്റു കമ്മിറ്റി,  സന്നദ്ധ സംഘടനകൾ, ക്‌ളബ്ബുകൾ, വ്യാപാരി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിലെ നിർധനരായ വിദ്യാർത്ഥി കുടുംബത്തിനു നിർമിച്ചു കൊടുത്ത വീടിന്റെ, താക്കോൽ ദാന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിയുടെ  ക്ലാസ് അധ്യാപിക സി. സുലൈഖ ടീച്ചർ വീടിന്റെ താക്കോൽ ഏറ്റു വാങ്ങി. ചടങ്ങിൽ, സ്ഥലം എം. എൽ. എ പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. ലിയാകത്ത് അലി, പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, വേങ്ങര വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ടി. പ്രമോദ്, എ. ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ്കൊണ്ടാണത്ത്, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, വേങ്ങര ബ്ലോക്ക് മെമ്പർ പി. കെ അബ്ദുൽ റഷീദ്, ഡോക്ടർ അബ്ദുൽ റസാഖ്, പി. ടി. എ വൈസ് പ്രസിഡന്റ്  കെ. അൻളൽ, ടി. മുനീർ, ടി. ഇസ്മായിൽ പഞ്ചായത്ത് അംഗങ്ങളായ ഒ. സി മൈമൂനത്ത്, ജൂസൈറ മൻസൂർ, മുഹമ്മദ്‌ ജാബിർ, മുഹമ്മദ്‌, ഷൈലജ, ബേബി, സജ്‌ന അൻവർ, നുസ്രത്ത്, ഫിർദൗസ് എന്നിവരെ കൂടാതെ അഡ്വക്കറ്റ് അഹമ്മദ് മുഷ്‌രിഫ്, ഇസ്മായിൽ പൂങ്ങാടൻ, റഫീഖ് കൊളക്കാട്ടിൽ, ഒ. സി നവാഫ്, എം. ടി. എ പ്രസിഡന്റ് അസ്മാബി, വൈസ് പ്രസിഡന്റ് ഖദീജ, പി
ജി. സുഹ്‌റാബി, സി. പി 
സലിം  ടി. പി അബ്ദുൽ ഹഖ്, ടി. ഹംസ,   എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മെമെന്റോ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}