വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ് സ്റ്റാന്റ് പരിസരത്തു സംഘടിപ്പിച്ച ആരാധനാലയ നിയമ സംരക്ഷണ സംഗമം മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ നാഷണൽ
കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ,
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്
ഹാരിസ് മാളിയേക്കൽ,
എസ്. ഡി. പി. ഐ മണ്ഡലം സെക്രട്ടറി മൻസൂർ, അഷ്‌റഫ് പാലേരി എന്നിവർ സംസാരിച്ചു.
മണ്ഡലം കമ്മിറ്റി അംഗം സ്വാഗതവും, പി. പി കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു.