വേങ്ങര: വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മിറ്റി ഡോ: ബി ആർ അംബേദ്ക്കറുടെ 68-ാം ചരമ വാർഷിക ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി സംസ്ഥാന പ്രവർത്തകസമിതി അംഗം സി എം പ്രഭാകരൻ, ജില്ലാ ദളിത് ലീഗ് വൈസ് പ്രസിഡണ്ട് എം ദാസൻ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ചാലിൽ ശങ്കരൻ, എ പി സുധീഷ്, എൻ കെ ശങ്കർ, കെ നീലകണ്ഠൻ, കെ മണികണ്ഠൻ, കെ ശശി, സി ബേബി തുടങ്ങിയവർ സംബന്ധിച്ചു.
വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മിറ്റി അംബേദ്കർ സ്മൃതി ദിനം ആദരിച്ചു
admin