കണ്ണമംഗലം: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൂച്ചോലമാട് ചേറൂർ എതിംഖാന റോഡിൻറെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബുബക്കർ മാസ്റ്റർ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ് കയ്യിൽ റൈഹാനത്ത് പഞ്ചായത്ത് മെമ്പർമാരും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
നവീകരിച്ച പൂച്ചോലമാട് എതിംഖാന റോഡ് ഉദ്ഘാടനം ചെയ്തു
admin