ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകണം: വെൽഫയർ പാർട്ടി

വേങ്ങര: ആരാധനാലയ നിയമം പാലിക്കണമെന്നും  ആരാധനാലയങ്ങൾ
അന്യായമായി പിടിച്ചെടുത്ത് ഫാഷിസ്റ്റ് സംഘത്തിന്റെ കയ്യിലേൽപ്പിക്കുന്നത് 
കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും വെൽഫയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണമംഗലം  മുതുവിൽ കുണ്ടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചേറൂരിൽ ആരാധനാലയ നിയമ സംരക്ഷണ സംഗമത്തോടെ അവസാനിച്ചു. 

പ്രതിഷേധ പ്രകടനത്തിനു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ദീൻ, വി. പി വാസു, പി. സത്താർ, ബാവ കണ്ണേത്ത്, ഫൈസൽ ചേറൂർ, കരീം പുള്ളാടൻ, യു. എൻ ബഷീർ, അബൂബക്കർ, പി. ഇ ഷഫീഖ്, പി. റഊഫ്, ഫൈസൽ ചേറൂർ, നാസർ മണ്ടോട്ടിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}