വേങ്ങര ലയൺസ് ക്ലബ്ബും മീഡിയ ലൈവ് ചാനലും സഹകരിച്ച് വേങ്ങരയുടെ രണ്ടായിരത്തോളം വർഷങ്ങളായി ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ ഡോക്യൂമെന്ററി രൂപത്തിൽ ജനങ്ങളിലെത്തിക്കുന്നു. പത്തു മുതൽ ഇരുപത് മിനിറ്റോളം വരുന്ന പതിനഞ്ചോളം എപ്പിസോഡുകളായാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.വേങ്ങര ലൈവ്. പഴയകാല വേങ്ങരയിലെ ചരിത്രം പറയുന്നതിനോടൊപ്പം വേങ്ങരയുടെ ഭൂഘടന, വാണിജ്യം, കലാ സാംസ്കാരികം, രാഷ്ട്രീയം, എന്നിവയെക്കുറിച്ചും ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നു. പുതിയ തലമുറക്കാർക്കും ചരിത്രാന്വേഷികൾക്കും ഈ ഡോക്യൂമെന്ററി വളരെയധികം ഉപകരിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ലയൺസ് ക്ലബ്ബ് സോൺ ചെയർ പേഴ്സൺ മുനീർ ബുഖാരി, ചരിത്ര ഗവേഷകൻ ദിലീപ് കൊളക്കാട്ടിൽ, INTACH മെമ്പർ മൻസൂർ മൂപ്പൻ, വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് പ്രസിഡന്റ് പി അസീസ് ഹാജി, ഡയറക്ടർ ഹാരിഷ് റഹ്‌മാൻ, റാസി വേങ്ങര എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.