വേങ്ങര: എം പി നഗറിൽ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് മൂന്നു മാസത്തെ ഈടിന് കൊടുത്ത പണം തിരികെ ചോദിച്ചതിന് വൃദ്ധ ദമ്പതികളെയും അയൽവാസിയെയും ആക്രമിച്ച കേസിലെ പ്രതികളായ പൂളപ്പിൽ അബ്ദുൽ കലാം(63), മക്കളായ മുഹമ്മദ് എന്ന സപ്പർ (35) പൂവളപ്പിൽ, റാഷിദ്(31)
എന്നിവരെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
ഈ കേസിലെ മറ്റൊരു പ്രതി പുവളപ്പിൽ ഹാഷിം ഷെരീഫ് (32) വിദേശത്തേക്ക് കടന്നതായാണ് സൂചന. ഏറെ നാളായി പ്രതികൾ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെയാണ് പ്രതികളെ എസ് ഐ രാധാകൃഷ്ണൻ, എസ് ഐ സുരേഷ് കണ്ടംകുളം, എ എസ് ഐ രജനി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരിദാസൻ, സിവിൽ പോലീസ് സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.