വെൽഫെയർ പാർട്ടി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി

എ ആർ നഗർ: ബാബരി ദിനപശ്ചാത്തലത്തിൽ സംഘപരിവർ ശക്തികൾ മുസ്ലിം ദേവാലയങ്ങൾക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന ദുർവാദങ്ങളെ ആരാധനാലയ സംരക്ഷണ നിയമം മുൻനിർത്തിക്കൊണ്ട് പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു വെൽഫെയർ പാർട്ടി നടത്തുന്ന സംരക്ഷണ സംഗമം എ ആർ നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംപുറത്ത് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ദാമോദരൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എം എ ഹമീദ് അധ്യക്ഷത വഹിച്ചു. എ പി ബാവ, പി കെ അബ്ദുസമദ്, ടി കെ അബ്ദുൽ അസീസ് എൻ കെ ഹസ്സൻകുട്ടി എ സക്കീർ അലി തുടങ്ങിയവർ സംസാരിച്ചു.

സംഗമത്തിന് ഹനീഫ കെ ടി 
അനസ് യാസീൻ, ഹംദാൻ എം കെ, കുഞ്ഞാറമു പാവുതൊടിക, മജീദ് മാട്ര, അനീസ് ഇ വി, അബ്ദുല്ല ഹനീഫ്,തബഷീർ കെ പി, അജ്മൽ എ പി, എ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}