വേങ്ങര: കെ എൻ എം മദ്രസ വിദ്യാഭ്യാസ ബോർഡ് വേങ്ങരയിൽ സംഘടിപ്പിച്ച മദ്രസ സ്വർഗമേളയ്ക്ക് വേങ്ങരയിൽ ഉജ്ജല പരിസമാപ്തി. വേങ്ങര മനാറുൽഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി ഇടവേള ഇല്ലാതെ സംഘടിപ്പിച്ച സർഗ്ഗമേള യിൽ 357 പോയിന്റ്നേടി രണ്ടത്താണി കോംപ്ലക്സ് ഒന്നാം സ്ഥാനവും, 348 പോയിന്റ് നേടി വളവന്നൂർ കോംപ്ലക്സ് രണ്ടാം സ്ഥാനവും,332 പോയിന്റ്നേടി താനാളൂർ കോംപ്ലക്സ് മൂന്നാം സ്ഥാനവും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി.
മലപ്പുറം വെസ്റ്റ് ജില്ലയിലെ 13 കോംപ്ലക്സു കളിൽ നിന്നായി 54 ഇനങ്ങളിൽ നടന്ന സർഗ്ഗമേളയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കാളികളായി.
സർഗ്ഗ മേളയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പി എം ബഷീർ, നിർവഹിച്ചു. ഉബൈദുള്ള താനാളൂർ അധ്യക്ഷത വഹിച്ചു, പി കെ എം അബ്ദുൽ മജീദ്മദനി, അഷ്റഫ് ചെട്ടിപ്പടി, ഫൈസൽ ബാബുസലഫി, മുഹമ്മദ് മുസ്തഫ,സി പി മുഹമ്മദ് കുട്ടി അൻസാരി, തുടങ്ങിയവർ പ്രസംഗിച്ചു, കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ സ്വാഗതവും, പി കെ ആബിദ് സലഫി നന്ദിയും പറഞ്ഞു.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനം കെ എൻ എം ജില്ലാ പ്രസിഡണ്ട് ഡോക്ടർ പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു എൻ കുഞ്ഞിപ്പ മാസ്റ്റർ,പി മുജീബ്റഹ്മാൻ, ഹബീബ് റഹ്മാൻ,എന്നിവർ പ്രസംഗിച്ചു. അഷ്റഫ് ചെട്ടിപ്പടി സ്വാഗതവും, പി കെ നസീം നന്ദിയും പറഞ്ഞു. ഓവറോൾ കിരീടം ഡോക്ടർ പി പി മുഹമ്മദ്, എൻ കുഞ്ഞിപ്പ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു.