വേങ്ങര: ആട്ടീരി സാന്ത്വനത്തിന് കീഴിൽ ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ജീവിതശൈലി രോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യപ്രവർത്തകൻ മൂസാ ഫൗലാദ് ക്ലാസിന് നേതൃത്വം നൽകി.
പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കണ്ണീരൊപ്പാൻ കൈകോർക്കാം ചതുർമാസക്യാമ്പയിനിന്റെ ഭാഗമായാണ് ബോധവൽക്കരണക്ലാസ് നടന്നത്. ഹംസ മാസ്റ്റർ ആമുഖഭാഷണം നടത്തി. ഷൗക്കത്ത് അശ്റഫി സ്വാഗതവും അലിപൂളക്കൽ നന്ദിയും പറഞ്ഞു.