ചേറൂർ: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും നടക്കുന്ന യൂത്ത് കൗൺസിൽ ചേറൂർ യൂണിറ്റിൽ നടന്നു. 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചേറൂർ ശുഹദാ മന്ദിരത്തിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി ഖാസിം പുള്ളാട്ട് ഉദ്‌ഘാടനം ചെയ്തു. എസ് വൈ എസ് വേങ്ങര സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി കുറ്റാളൂർ വിഷയാവതരണവും ഭാരവാഹി പ്രഖ്യാപനവും നടത്തി. ശേഷം നിലവിലെ ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നിലവിലെ ഭാരവാഹികൾ പുതിയ ഭാരവാഹികൾക്ക് രേഖകൾ കൈമാറി. സർക്കിൾ ഭാരവാഹികളായ സാലിം കാപ്പിൽ, റഷീദ് അഹ്‌സനി പി കെ ചേറൂർ , വദൂദ് സഖാഫി ചേറൂർ എന്നിവർ സംബന്ധിച്ചു. അഫ്‌സൽ സഖാഫി സ്വാഗതവും മുഷ്താഖ് നന്ദിയും പറഞ്ഞു.
2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് : മുഹമ്മദ് അഫ്‌സൽ സഖാഫി , ജനറൽ സെക്രട്ടറി :മുഷ്താഖ് എം ,ഫിനാൻസ് സെക്രട്ടറി : അൻവർ എം. വൈസ് പ്രസിഡന്റുമാരായി സഫ്‌വാൻ സുറൈജി, നൗഫൽ സഅദിയും സെക്രട്ടറിമാരായി റഷീദ് അഹ്‌സനി എം , ഹാരിസ് കെ എന്നിവരെയും തിരഞ്ഞെടുത്തു.