ഊരകം: കല്ലേങ്ങൽ പടി അംഗൻവാടിയിൽ ചേറൂർ മുസ്തഫയുടെ നേതൃത്വത്തിൽ മാജിക് ഷോ നടത്തി. പ്രമുഖ മജീഷ്യൻ മുസാഫിർ പെരുവള്ളൂർ സന്നിഹിതനായിരുന്നു.
മുഹമ്മദ് എം പി, അബ്ദുൽ അസീസ് കെ വി, ഹനീഫ പി കെ, ജയപ്രസാദ്, വർക്കർ സി മാലതി സി, പ്രമീള പി എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ രക്ഷിതാക്കളും നാട്ടിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.