വേങ്ങര: പഞ്ചായത്ത് ഒന്നാം വാർഡ് കൊളപ്പുറത്ത് ദേശീയപാത 66 നോടനു ചേർന്ന് നെൽ വയൽ നികത്തുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായിട്ടും ടാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും വകവെക്കാതെ സ്വകാര്യ വ്യക്തി വയൽ നികത്തുന്നതിനെതിരെ സി.പി.ഐ.പ്രവർത്തകർ കൊടിനാട്ടി പ്രതിഷേധിച്ചു.
ലോക്കൽ കമ്മറ്റി സെക്രട്ടറി പുഷ്പാംഗദൻ. കെ, അസി: സെക്രട്ടറി സലാഹുദ്ദീൻ കൊട്ടേക്കാട്, എ.ഐ.ടി.യു സി മണ്ഡലം സെക്രട്ടറി ഫൈസൽ.സി, പാർട്ടി മണ്ഡലം കമ്മറ്റിയംഗം സി. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.