പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്ലറ്റ് ഉദ്ഘാടനം ചെയ്‌തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയുടെ ഭാഗമായി പി.എം.എസ്.എ.എം.യു.പി.സ്കൂൾ വേങ്ങര കുറ്റൂരിൽ പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്ലറ്റ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. 

സ്കൂൾ ഹെഡ്മാസ്റ്റർ എ.പി.ഷീജിത്ത് സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് അബ്ദുൽ റസാഖ് ,വൈസ് പ്രസിഡന്റ് അജ്മൽ ബാബു, മാനേജർ കെ.മുഹമ്മദ്‌ ഷരീഫ് , വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}