വേങ്ങര: ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്, വെൽഫയർ പാർട്ടി എ. ആർ നഗർ, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി കുന്നുംപുറം കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയനിലപാടുകൾക്കെതിരെയും നടത്തിയ ധർണ്ണയിൽ സ്ത്രീകളടക്കം ആളുകൾ അണി നിരന്നു. തോട്ടശേരിയറയിൽ സംസ്ഥാന സമിതി അംഗം നാസർ വേങ്ങര ധർണ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. ടി നൂറുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, എ. ആർ നഗർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. കുന്നുംപുറം ടൗണിൽ നിന്ന് ഓഫീസ് പ്രവർത്തിക്കുന്ന തോട്ടശേരിയറയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വിമൻസ് ജസ്റ്റിസ് നേതാക്കളായ സക്കീന ചേറൂർ, കെ. പി. ഒ റസീന, ആയിഷ തെങ്ങിലാൻ, സയ്യിദ ടീച്ചർ, ആബിദ നൗഷാദ്, പാർട്ടി നേതാക്കളായ ടി. അസീസ്, ബാവ ശാന്തിവയൽ, ബാവ ചേറൂർ, ഖമറുദ്ധീൻ പി. ഇ, സിദ്ധീഖ് അച്ഛനമ്പലം, സക്കീർ അരീക്കൻ, അയ്യൂബ് ചെമ്പൻ, ഷഫീഖ് പി. ഇ, സത്താർ. പി, ഫൈസൽ ചേറൂർ എന്നിവർ നേതൃത്വം നൽകി. കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. ഇ നൗഷാദ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
ജനത്തിന് ഷോക്കടിക്കുന്നു : വൈദ്യുതി ചാർജ്ജ് പിൻവലിക്കണം - വെൽഫെയർ പാർട്ടി
admin