മുജാഹിദ് ആദർശ സമ്മേളനം നാളെ സബാഹ് സ്ക്വയറിൽ

വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം കമ്മിറ്റി വേങ്ങര സബാഹ് സ്ക്വയറിൽ ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ തൗഹീദ് ഇസ്ലാമിന്റെ ജീവൻ എന്ന പ്രമേയത്തിൽ മുജാഹിദ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നു. 

സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി മണ്ഡലത്തിലെ വിവിധ ശാഖകളിൽ പൊതുസമ്മേളനങ്ങളും കുടുംബ സംഗമങ്ങളും വനിതാ സമ്മേളനങ്ങളും നടക്കുകണ്ടായി. സമ്മേളനത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം വീടുകളിൽ സൗഹൃദ സന്ദർശനം നടത്തുന്നു. 

സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, ശിഹാബ് എടക്കര, ടി കെ അഷ്റഫ്, ഹനീഫ ഓടക്കൽ എന്നിവർ പ്രസംഗിക്കുന്നു. 

പത്രസമ്മേളനത്തിൽ വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂർ, സഹ ഭാരവാഹികളായ പി കെ അമീനുള്ള, എം കെ മൊയ്തീൻകുട്ടി, സി എം ഇഖ്ബാൽ, കെ എം എ മജീദ്, ശിഹാബ് ഇ കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}