വേങ്ങര: എസ് വൈ എസ് കേരള യുവജന സമ്മേളന പ്രചരാണർത്ഥം വേങ്ങര സോൺ കമ്മറ്റി സംഘടിപ്പിക്കുന്ന യുവ സ്പന്ദനത്തിന് വേങ്ങരയിൽ തുടക്കമായി. കരിമ്പിലി ബദ്റുദുജ ഇസ്ലാമിക് സെൻററിൽ നിന്നും പര്യടനം ആരംഭിച്ച യാത്ര ഇന്ന് (ശനി) സമാപിക്കും.
കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ പി കെ.എം സഖാഫി ജാഥ നായകൻ സയ്യിദ് അലവി അൽ ബുഖാരിക്ക് പതാക കൈമാറി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു. എ പി അബ്ദുൽ ഹാജി, പി എ മജീദ് ചാലിൽകുണ്ട്, സാലിം ഹാജി കാരാത്തോട് എന്നിവർ സംബന്ധിച്ചു.
സോൺ ഭാരവാഹികളായ കെ.പി യൂസുഫ് സഖാഫി , കെ.എ റഷീദ് , പി എ നസീർ സഖാഫി, കെ. സി മുഹ് യദ്ദീൻ സഖാഫി, പി ശംസുദ്ധീൻ , അഷ്റഫ് റഹ്മാനി, എ കെ അഫ്സൽ, അബ്ദുള്ള സഖാഫി, ജാഫർ സഖാഫി, സലീൽ അഹ്സനി , അബ്ദുറഹ്മാൻ നൂറാനി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.